കോവിഡ് മരണങ്ങള്‍ കൂടുന്നു; ശവസംസ്​കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന്​ യോഗി ആദിത്യനാഥ്

single-img
9 May 2021

സംസ്ഥാനത്ത് കോവിഡ് വൈറസ്​ ബാധിച്ചുള്ള മരണം ദിനം പ്രതി കൂടി വരുന്നതിനാല്‍ ശവസംസ്​കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന്​ ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ​റേഷന്‍ പരിധിയില്‍ മാത്രമാണ്​ ഈ സേവനം ലഭ്യമാകുക. ഇന്നലെ യോഗി സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കി.

ഇതിന്‍റെ ചിലവ്​പൂര്‍ണ്ണമായും വഹിക്കേണ്ടത്​ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ്​. ശവസംസ്​കാര ചടങ്ങുകളില്‍ കര്‍ശനമായി കോവിഡ്​ പ്രോ​ട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ശവസംസ്​കാരത്തിനായി സംസ്ഥാനത്ത്​ വന്‍ തോതില്‍ പണം ഈടാക്കുന്നുവെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ സര്‍ക്കാറിന്‍റെ നടപടി. പരമാവധി 5000രൂപ വരെയാണ്​ ശവസംസ്​കാരത്തിന്​ ചിലവഴിക്കേണ്ട തുകയായി പറയുന്നത്​.