പൊലീസിന്റെ ഇപാസ് ലഭിക്കാന്‍ യുവാവ് അപേക്ഷിച്ചു; മുഖക്കുരുവിന് മരുന്ന് വാങ്ങാന്‍ പോകണമെന്ന അപേക്ഷ വൈറല്‍

single-img
9 May 2021

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ഇ-പാസും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പൊലീസിന്റെ ഇ-പാസിനായി അപേക്ഷിച്ചത്. അത്തരത്തിലൊരു അപേക്ഷ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇവൈറലായിരിക്കുകയാണ്.ബിഹാറിലാണ് സംഭവം

മുഖക്കുരു ചികിത്സിക്കാന്‍ പുറത്തുപോകണമെന്നാണ് യുവാവിന്റെ ആവശ്യം. അപേക്ഷയുടെ പകര്‍പ്പ് പങ്കുവെച്ച് ബിഹാറിലെ പര്‍ണിയ ജില്ലാ മജിസ്ട്രേറ്റ് രാഹുല്‍ കുമാറാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വൈറലാവുകയായിരുന്നു.

ലോക്ക്ഡൗണില്‍ ഇ-പാസിനായി നിരവധി അപേക്ഷകള്‍ ലഭിച്ചു. കൂടുതലും അവശ്യ കാരണങ്ങള്‍ക്കായിരുന്നെങ്കില്‍ ഇങ്ങനെ ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയും അപേക്ഷകള്‍ കിട്ടിയെന്ന് അദ്ദേഹം കുറിച്ചു. നിങ്ങളുടെ മുഖക്കുരു ചികിത്സയ്ക്ക് അല്‍പ്പം കാത്തിരിക്കാനും രാഹുല്‍ ആവശ്യപ്പെട്ടു.ആശുപത്രിയിലേക്ക് പോകുന്നതിന്റെ കാരണമായാണ് യുവാവ് മുഖക്കുരു ചൂണ്ടിക്കാട്ടിയത്. സംഭവം വൈറലായതോടെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി.

കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനനങ്ങളും നിയന്ത്രണങ്ങല്‍ കടുപ്പിച്ചിരിക്കുകയാണ്.