ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസര്‍ക്കാരിന്റെ പിഴവെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍

single-img
9 May 2021

ഇന്ത്യയിലെ കൊവിഡ് നിയന്ത്രണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ വിമര്‍ശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാന്‍ വിമുഖത കാണിച്ച സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ മറച്ചുവെക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയതെന്നും ജേണലിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

മാര്‍ച്ച് ആദ്യവാരത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്നതിന് മുന്‍പ് കൊവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കൊവിഡിനെ പ്രതിരോധിച്ചു എന്ന തെറ്റിധാരണ സര്‍ക്കാര്‍ പരത്തി. ഉത്തര്‍ പ്രദേശും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രണ്ടാം തരംഗത്തെ തടയാന്‍ മുന്നൊരുക്കള്‍ നടത്തിയില്ലെന്നും ജേണല്‍ വിമര്‍ശിച്ചു. എന്നാല്‍ കേരളവും ഒഡിഷയും ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പ്രതിരോധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തി. ഈ സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ലഭ്യതയും ഉറപ്പുവരുത്തിയിരുന്നു. ഇന്ത്യയുടെ വാക്സിനേഷന്‍ രീതിയെയും ലാന്‍സെറ്റ് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.