‘അമ്മ’ പകരം വെക്കാനില്ലാത്ത പദം; ഓര്‍ക്കാം കരുതലാവാം..

single-img
9 May 2021

അമ്മ…ഈ രണ്ടക്ഷരമാണ് ഒരു വ്യക്തിയെ പൂര്‍ണനാക്കുന്നത്. വൃദ്ധസദനത്തിന്റെ ഇരുണ്ട മുറിക്കുള്ളിലിരുന്ന് ഓരോ അമ്മയും കണ്ണീരോടെ ഓര്‍ക്കുന്നത്..മക്കളെ കുറിച്ച് തന്നെയാണ്. ഒരിക്കല്‍ പോലും കുറ്റപ്പെടുത്താതെ ആ മനസ്സ് എന്നും കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു കൊണ്ടേയിരിക്കും. ഈ ലോകം മുഴുവന്‍ തിരിച്ചറിയണം. അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കരുതലാവാം നമുക്ക്…

അമ്മയുടെ സ്‌നേഹവും കരുതലും ലോകം നന്ദിയോടെ ഓര്‍ക്കുന്ന ദിനം. ലോകത്തെങ്ങുമുള്ള സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നല്‍കുന്ന ത്യാഗങ്ങളെ ഓര്‍മ്മിക്കുക കൂടിയാണ് ഈ ദിനം.

അമ്മയുടെ ജീവനില്‍ നിന്ന് പകുത്തെടുക്കുന്നതാണ് ഓരോ കുഞ്ഞും. അതുകൊണ്ട് തന്നെ അവളുടെ ജീവന്റെ തന്നെ അടയാളപ്പെടുത്തലാണ് കുഞ്ഞുങ്ങള്‍. ഓരോ അമ്മയ്ക്കും തന്റെ മക്കളോടുള്ള നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ കാരണവും ഇത് തന്നെ. ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലാണ്. അമ്മമാരെ നമുക്കെന്നും ചേര്‍ത്ത് പിടിക്കാം…