തുടര്‍ ഭരണത്തില്‍ ഇടതുമുന്നണിയെ പ്രശംസിച്ച് വിദേശ രാജ്യങ്ങളിലെ ഇടതുപാര്‍ട്ടികള്‍

single-img
9 May 2021

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടിയതില്‍ പ്രശംസയുമായി വിദേശ രാജ്യങ്ങളിലെ ഇടതുപാര്‍ട്ടികള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ക്യൂബ, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ പാര്‍ട്ടികളും കേരളത്തിലെ പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും പ്രശംസിച്ചു.

‘ജര്‍മ്മനിയില്‍ നിന്നുള്ള പ്രധാന ഇടതുപക്ഷ പാര്‍ട്ടിയായ ഡൈ ലിങ്കെയുടെ നേതാക്കള്‍ അഭിവാദ്യങ്ങള്‍ അയച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അറിയിക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം ചൈനയിലേയും ക്യൂബയിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കയില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരുമുനയും ഐക്യദാര്‍ഢ്യം അറിയിച്ചു’
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കോവിഡ് വൈറസ് മഹാമാരിക്കാലത്ത് ആരോഗ്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണമെന്ന് ജര്‍മന്‍ പാര്‍ട്ടിയായ ഡൈ ലിങ്കെയുടെ നേതാക്കള്‍ അയച്ച സന്ദേശത്തില്‍ പറഞ്ഞു.