കൊവിഡ് ആശങ്കയില്‍ ഇന്ത്യ; പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നാല് ലക്ഷത്തിന് മുകളില്‍; 4,092 മരണം

single-img
9 May 2021

ഇന്ത്യയില്‍ ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേര്‍ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. കര്‍ണാടക, തമിഴ്‌നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.

പൊതുജന താത്പര്യം പരിഗണിച്ചാണ് നടപടി. സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യം അടിയന്തര സാഹചര്യം നേരിടുന്ന ഘട്ടത്തില്‍ ഓക്‌സിജന്‍ സംവിധാനങ്ങള്‍ അടക്കം നിരവധി സഹായങ്ങളാണ് ബ്രിട്ടണും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ ചെയ്യുന്നത്.

അതേ സമയം കേരളത്തില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.