കൊവിഡ് വാക്‌സിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ജി എസ്ടി ഒഴിവാക്കാനാകില്ല: നിര്‍മ്മല സീതാരാമന്‍

single-img
9 May 2021

രാജ്യത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ഏര്‍പ്പെടുത്തിയ ജി എസ്ടി ഒഴിവാക്കാനാവില്ല എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇത്തരത്തില്‍ നികുതി ഒഴിവാക്കിയാല്‍ അത് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മോദിക്ക് കത്തയച്ച സാഹചര്യത്തില്‍ വിശദീകരണവുമായി ധനമന്ത്രി പറഞ്ഞു.

വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു

വാക്‌സിനുകള്‍ക്ക് അഞ്ച് ശതമാനം നികുതിയും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനം വീതം നികുതിയുമാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഒഴിവാക്കുന്നത് വാക്‌സിന്‍ വില കൂട്ടാന്‍ കാരണമാകുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാക്കില്ലെന്നും വാക്‌സിന്‍ ജി എസ്ടി വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ് എന്നും അവര്‍ പറഞ്ഞു. ചികിത്സയ്ക്ക് വേണ്ട 23 ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഒഴിവാക്കിയതായും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.