വാക്സിന്‍ വിതരണം ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട; മോദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ്

single-img
8 May 2021

രാജ്യമാകെ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുമ്പോഴും കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മക്രോണ്‍ ഇന്ത്യയെ പിന്തുണച്ചത്.

വാക്സിന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് മക്രോണ്‍ പറഞ്ഞു.ജര്‍മ്മനിയുടെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മക്രോണിന്റെ ഈ പ്രസ്താവന.ഇതിനോടകം ധാരാളം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വാക്‌സീന്‍ കയറ്റുമതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയിലും ലോകരാജ്യങ്ങളിലും പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് പിന്തുണയുമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.