ഡിആർഡിഒ വികസിപ്പിച്ച മരുന്ന് കൊവിഡിനെതിരെ ഫലപ്രദം; അടിയന്തിര ഉപയോഗ അനുമതിനല്‍കി ഡ്രഗ്സ് കൺട്രോൾ ജനറൽ

single-img
8 May 2021

വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഭീതിയുടെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യാക്കാർക്കായി പുതിയ ഒരുമരുന്നെത്തുന്നു. ഇന്ത്യയില്‍ നിന്നുള്ള ഡിഫൻസ് റിസർച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച മരുന്ന് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞു.

2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന് പേര് നല്‍കിയിട്ടുള്ള ഈ മരുന്നിന് ഡ്രെഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. ഈ പുതിയ മെഡിസിന് രോഗശമന ശേഷി കൂടുതലാണെന്ന് ഇതുവരെയുള്ള പഠനങ്ങൾ പറയുന്നു. പുതിയ മെഡിസിന്‍ കൂടി എത്തുന്നതോടെ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് കരുതുന്നത്.

വൈറസ്ബാധിച്ചതിനെ തുടര്‍ന്ന് കിടത്തിച്ചികിത്സയിലുള്ളവർക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തിൽ രോഗം ഭേദമായെന്നാണ് ലഭ്യമായ വിവരം. തുടര്‍ന്നും കൂടുതൽ പരീക്ഷണത്തിലേക്ക് പോകാതെ അടിയന്തിരമായി മരുന്ന് ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവും ശ്രമം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.