രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം

single-img
8 May 2021

സംസ്ഥാനത്തെ രണ്ടാം പിണറായി വിജയൻ സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുമ്പോൾ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും ചടങ്ങിലേക്ക് പ്രവേശനം.നിലവിൽ ഘടക കക്ഷികളുമായി മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്.

ആകെയുള്ള 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഇതിൽ സ്വതന്ത്രർ ഉൾപ്പെടെ 67 പേർ സിപിഎമ്മിനുണ്ട്. അതേസമയം,17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.