കേരളത്തില്‍ ആരും പട്ടിണി കിടക്കരുത്; ആര്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി

single-img
8 May 2021
pinarayi vijayan kerala covid management

കേരളത്തില്‍ ആര്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണില്‍ മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഏറെയുണ്ട്. യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. സമൂഹ അടുക്കള ആരംഭിക്കാനാകണം. അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ രോഗവ്യാപന സാധ്യതയുണ്ട്. നിര്‍മാണ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തൊഴിലാളികള്‍ നിര്‍മാണ സ്ഥലത്ത് തന്നെ താമസിക്കണം. അല്ലെങ്കില്‍ വാഹനത്തില്‍ പോകുകയും വരുകയും വേണം. തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കണം.

രണ്ടാം തരംഗത്തില്‍ ഉള്ളത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ്. വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത് അനുകൂല സാഹചര്യമായി. വാക്സിന്‍ എടുത്തതിനാല്‍ ജാഗ്രത കുറക്കാനാകില്ല. വാര്‍ഡ് സമിതി അംഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ മുന്‍ഗണന. വാക്സിന് എടുത്താല്‍ ജാഗ്രത കുറക്കരുതെന്നും മുഖ്യമന്ത്രി.