കര്‍ണാടകയും അടച്ചിടുന്നു; മെയ് 10 മുതല്‍ 24 വരെ സമ്പൂര്‍ണലോക്ക്ഡൗണ്‍

single-img
8 May 2021

കര്‍ണാടകയില്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 14 ദിവസത്തെ ലോക്ക്ഡൗണ്‍ ആണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. മെയ് 10 മുതല്‍ 24 വരെ സംസ്ഥാനം അടച്ചിടും. കര്‍ണാടകയിലെ സ്ഥിതി വളരെ മോശമാണെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് കടകള്‍ തുറക്കാനുള്ള അനുമതിയുള്ളത്.

ഇന്നലെ 48,781 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 592 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ബെംഗളൂരുവില്‍ മാത്രം 21,376 കേസുകളും 346 മരണവുമാണ് ഇന്നലെ സംഭവിച്ചത്. രാജ്യത്ത് ഇതുവരെ 2,14,91,598 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,76,12,351 പേര്‍ കൊവിഡ് മുക്തരായി. ആകെ കൊവിഡ് മരണം 2,34,083 ആയി. 16,49,73,058 പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്.