കോഴിക്കോട് നാദാപുരത്ത് കോവിഡ് രോഗിയായ വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍

single-img
8 May 2021

കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് എം.ഇ.ടി. കോളേജിനു സമീപം കോവിഡ് പോസിറ്റീവായ സ്ത്രീയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വലിയ പറമ്പത്ത് രാജമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത് വയസായിരുന്നു. വീടിനു സമീപത്തെ വെള്ളമില്ലാത്ത കിണറ്റില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വീഴ്ചയില്‍ ശരീരഭാഗങ്ങള്‍ ചിതറിപ്പോയി. അഗ്‌നിരക്ഷാസേന പി..പി.ഇ.കിറ്റ് അണിഞ്ഞ് കിണറ്റില്‍ ഇറങ്ങി മൃതദേഹം പുറത്തെടുത്ത് ഗവ. ആശുപത്രിയില്‍ എത്തിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. പി. വിജയന്‍, ഫയര്‍ ഓഫീസര്‍മാരായ രതീഷ്, വിവേക്, രതീഷ് ആര്‍. നായര്‍, അനില്‍, ഷൈജു. ബിജു തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പരേതനായ കേളുവാണ് ഭര്‍ത്താവ് . മക്കള്‍: രമേശന്‍, ബാബു, ഷീബ, ഷീന. മരുമക്കള്‍: ധനലക്ഷ്മി, സ്വപ്ന, സുകു ചെറുപറമ്പ്, ജനാര്‍ദനന്‍ ചെറുപറമ്പ്.