നടി കങ്കണ റണൗത്തിന് കൊവിഡ്: വൈറസിനെ “തകർത്ത് നശിപ്പിക്കു“മെന്ന് കങ്കണ

single-img
8 May 2021
kangana ranaut twitter

നടി കങ്കണ റണൗത്തിന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ കാര്യം കങ്കണ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.വൈറസിനെ താൻ തകർക്കുമെന്ന് കങ്കണ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണിന് ചുറ്റും അസ്വസ്ഥതയുണ്ടായിരുന്നതായി കങ്കണ പറഞ്ഞു. ഹിമാചല്‍ യാത്ര തീരുമാനിച്ചിരിക്കെ ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“ഈ വൈറസ് എൻ്റെ ദേഹത്ത് ആഘോഷം നടത്തുന്ന കാര്യം ഞാനറിഞ്ഞില്ല. ഇപ്പോൾ എനിക്കറിയാം ഞാൻ അതിനെ തകർക്കുമെന്ന്.“ കങ്കണ പറഞ്ഞു.

വൈറസിനെ പേടിക്കരുതെന്നും അങ്ങനെ വന്നാല്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുമെന്നും കങ്കണ പറഞ്ഞു. ഒരുമിച്ച് കൊവിഡിനെ നേരിടാം. ഇത് ചെറിയൊരു പനിയാണെന്നും അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കരുതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലാണ് നടി.