വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടും; സോഷ്യല്‍ മീഡിയയിൽ പുതിയ ചിത്രങ്ങളുമായി അമേയ മാത്യു

single-img
8 May 2021

ഒരേസമയം അറിയപ്പെടുന്ന മോഡലെന്ന നിലയിലും നടിയെന്ന നിലയിലും മലയാള സിനിമാ രംഗത്ത് ഏറെ ശ്രദ്ധേയ താരമാണ് അമേയ മാത്യൂ. സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോഷൂട്ടിന് അമേയ എഴുതിയ ക്യാപ്ഷനാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നാം കടന്നുപോകുന്ന നിലവിലെ വൈറസ് വ്യാപന അവസ്ഥയെ കുറിച്ചാണ് അമേയ ചിത്രങ്ങളുടെ ക്യാപ്ഷനില്‍ പറയുന്നത്.

കോവിഡിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ന്യൂസുകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. അതിന്റെ പേരില്‍ വ്യാജമരുന്നുകളും. പണതട്ടിപ്പും നടത്തുന്നവരുണ്ട്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നും അമേയ എഴുതിയിരിക്കുന്നു.

“അത് ഇനി ഇന്‍സ്റ്റാഗ്രാമില്‍ ഇരുന്ന് ഇന്‍ബോക്‌സില്‍ പറയുന്നവരായാലും, വാട്‌സ്ആപ്പില്‍ വന്ന് ഫോര്‍വേര്‍ഡില്‍ പറയുന്നവരായാലും എന്നാണ് അമേയ അവസാനിപ്പിക്കുന്നത്. ജോജി എന്ന ഫഹദ് നായകനായ ചിത്രത്തിലെ ബാബുരാജിന്റെ സംഭാഷണമാണ് അമേയ ഇവിടെ മറ്റൊരു രീതിയില്‍ കടംകൊണ്ടത്. മലയാളത്തില്‍ മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

https://www.instagram.com/p/COkqpUFJ-np/