ലോക്ഡൗൺ ഇളവുകള്‍ കുറയ്ക്കണമെന്നും; ഇല്ലെങ്കിൽ ഫലമില്ലെന്നും പൊലീസ് റിപ്പോർട്ട്

single-img
7 May 2021

ലോക്ഡൗണിൽ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ഇനിയും കുറയ്ക്കണമെന്ന് പൊലീസ്. നിര്‍മാണമേഖലയില്‍ അടക്കം കൂടുതല്‍ നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ സമയം കുറയ്ക്കണം. സഹകരണ മേഖലയിലുള്‍പ്പെടെ സാമ്പത്തിക സ്ഥാപനങ്ങളും അനുവദിക്കേണ്ടതില്ല.

ഇളവുകള്‍ കൂട്ടിയാല്‍ യാത്രക്കാര്‍ കൂടുമെന്നും ലോക്ഡൗണ്‍ കര്‍ശനമാകില്ലെന്നുമാണ് പൊലീസ് നിലപാട്. ലോക്ഡൗണ്‍ ഉത്തരവിറങ്ങിയതിനുശേഷമാണ് മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചത്.

അതേസമയം, നാളെ മുതൽ പതിനാറാം തീയതി വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ. പൊതുഗതാഗതം അനുവദിക്കില്ല.അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.  മെട്രോ ഒഴികെയുള്ള തീവണ്ടി സര്‍വീസുകളും വിമാന സര്‍വീസുകളും ഉണ്ടാകും.

പലചരക്ക് ,പച്ചക്കറി കടകൾ രാത്രി 7..30ന് അടക്കണം.. വിവാഹം, ശവസംസ്ക്കാരം എന്നീ ചടങ്ങുകൾക്ക് ഇരുപതു പേർ മാത്രമെ പാടുള്ളൂ. കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷത വിലയിരുത്തിയ ശേഷം ലോക്ക് ഡൗൺ നീട്ടണമോ എന്ന് തീരുമാനിക്കും.