നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം; എല്‍ഡിഎഫ് വിജയാഘോഷം തുടങ്ങി

single-img
7 May 2021

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളിലാണ് ആഘോഷം നടക്കുന്നത്. വീടുകളില്‍ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്‍ഡിഎഫിന്റെ വിവിധ നേതാക്കള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി.

”ഈ ദിവസം വിജയദിനം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കൊവിഡ് ആയതുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കാനാവില്ല. അതുകൊണ്ട്, ഓരോ വീടുകളില്‍ ഇങ്ങനെ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഇന്ന് ഈ പരിപാടി നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് വെളിച്ചമെത്തിക്കുക എന്നതിന്റെ പ്രതീകാത്മക പരിപാടിയാണ്. പരിമിതമായ രീതിയിലുള്ള പരിപാടിയാണ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവാത്ത തരത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നതിനാലാണ് ഇങ്ങനെ ആഘോഷിച്ചത്.”- സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

സംസ്ഥാനമൊട്ടാകെ മധുരം വിളമ്പിയും ദീപം തെളിയിച്ചും ആഘോഷത്തില്‍ പങ്കെടുക്കുകയാണ്.