എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം, അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

single-img
7 May 2021

എറണാകുളം ജില്ലയില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്ന് കമ്മിഷണര്‍ സി.എച്ച്. നാഗരാജു.ജില്ലാ അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ കൊണ്ട് അടക്കും. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശത്തില്‍ നല്‍കിയിരിക്കുന്ന അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി നല്‍കുക. അല്ലാതെയുള്ള നിയമലംഘകര്‍ക്കെതിരേ കേസെടുക്കും.

ജില്ലയില്‍ വാഹന പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ട്. വാഹനങ്ങള്‍ പരിശോധിക്കുകയും വണ്ടിയുടെ നമ്പര്‍, ഫോണ്‍ നമ്പരടക്കം നോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ വീണ്ടും നിയമലംഘനം നടത്തുകയാണെങ്കില്‍ എഫ്.ഐ.ആര്‍. അടക്കമുള്ള കര്‍ശന നിയന്ത്രണത്തിലേക്ക് പോകുമെന്നും കമ്മിഷണര്‍ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്.