കേരളവും കർണ്ണാടകയും ഉൾപ്പടെ ഒന്‍പത് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ഉയർന്നു തന്നെ; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

single-img
7 May 2021

രാജ്യത്താകെ ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 15 ശതമാനത്തില്‍ അധികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇതിൽ കേരളവും കർണ്ണാടകയും ഉൾപ്പടെ ഒന്‍പത് സംസ്ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും മഹാരാഷ്ട്രയും ദില്ലിയും ഉൾപ്പെട്ട സംസ്ഥാനങ്ങളിൽ വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്രഅറിയിപ്പിൽ പറയുന്നു.

കേരളത്തിലെ കോഴിക്കോട്, ഏറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം കണ്ണൂർ ജില്ലകളിലാണ് അവസാന രണ്ടാഴ്ചയിൽ കൊവിഡ് കേസുകള്‍ വർദ്ധിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിൽ വ്യാപനം പിടിച്ച് നിര്‍ത്താനാകുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.