നിങ്ങള്‍ക്ക് ഓക്സിജനോ വാക്സിനോ നല്‍കാന്‍ കഴിയില്ല; സാധിക്കുന്നത് കുപ്രചരണങ്ങള്‍ നടത്താനും അസത്യം പ്രചരിപ്പിക്കാനും; കേന്ദ്ര സര്‍ക്കാരിനെതിരെ സീതാറാം യെച്ചൂരി

single-img
6 May 2021

ഇന്ത്യയിലാകെ കൊവിഡ് വൈറസ് വ്യാപന രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സോഷ്യല്‍ മീഡിയയായ ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ല, വാക്സിന്‍ നല്‍കാന്‍ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നല്‍കാന്‍ കഴിയില്ല, ഒരു സഹായവും നല്‍കാന്‍ നിങ്ങള്‍ക്കാവില്ല, മറിച്ച് കുപ്രചരണങ്ങള്‍ നടത്താനും അസത്യം പ്രചരിപ്പിക്കാനും മാത്രമേ നിങ്ങളെ കൊണ്ട് ചെയ്യാനാകൂ’ -യെച്ചൂരി ട്വിറ്ററില്‍ എഴുതി.

നിലവില്‍ ഇന്ത്യയില്‍ ഓക്സിജന്റെ അഭാവം മൂലം വിവിധ സംസ്ഥാനങ്ങളിലായി ദിനംപ്രതി കൊവിഡ് രോഗികള്‍ മരിക്കുകയാണ്.ഈ സാഹചര്യത്തില്‍ വിവിധ ലോകരാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളും അടക്കമുള്ള സഹായങ്ങള്‍ എത്തിക്കുന്നത്.