പശ്ചിമ ബംഗാളിലേതെന്ന് അവകാശപ്പെട്ട് സംഘപരിവാർ പ്രചരിപ്പിക്കുന്ന ചിത്രം മോദിക്കെതിരായ ബംഗ്ലാദേശിലെ പ്രതിഷേധത്തിലെ

single-img
6 May 2021

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലെ ആക്രമ സംഭവങ്ങളിൽ നിന്നുമുള്ളതെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ വസ്തുത പുറത്തുവന്നു .

അഗ്നി നാളങ്ങൾക്കിടയിൽ നിന്ന് ഒരാൾ ആര്‍ക്കോ നേരെ കല്ല് വലിച്ചെറിയുന്ന ഫോട്ടോയാണ് ബംഗാളിലെ കലാപത്തിലേതെന്ന വാദത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ, കല്ലെറിയുന്ന ആളുടെ പിന്നിലായി മാസ്ക് ധരിച്ച മറ്റൊരാളെയും കാണാന്‍ സാധിക്കും. പക്ഷെ ഇത് ശരിക്കും ബംഗ്ളാദേശിൽ നിന്നും എഎഫ്പിക്ക് വേണ്ടി ഫോട്ടോഗ്രാഫറായ മുനീർ ഉസ് സമാൻ പകർത്തിയ ചിത്രമാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ വസ്തുതാ പരിശോധിക്കുന്ന വെബ്‌സൈറ്റായ ‘ഫാക്‌ട് ക്രെസെൻഡോ’യുടെ മലയാളം വിഭാഗമാണ് ഈ വിവരം പങ്കുവെച്ചത് .2021 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ബംഗ്ലാദേശ് സന്ദർശനത്തിന്റെ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ അവിടെ നടന്ന പ്രതിഷേധത്തിൽ നിന്നുള്ളതാണ് ഈ ചിത്രം.

ആ സമയം ബംഗ്ലാദേശിൽ ന മോദിക്കെതിരെയുണ്ടായ പ്രതിഷേധത്തെ കുറിച്ച് ‘ബിബിസി തമിഴ്’ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഈ വസ്തുതാ പരിശോധനാ വെബ്‌സൈറ്റ് പറയുന്നുണ്ട്.