അത് പിന്‍വാതിലല്ല; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം

single-img
6 May 2021

താന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശന പ്രചാരണങ്ങളില്‍ മറുപടിയുമായി യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നയാള്‍ എന്ന നിലയിലാണ് താന്‍ വാക്‌സിന്‍ എടുത്തതെന്ന് ചിന്ത പറഞ്ഞു.

കൊവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റു ഏജന്‍സികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണം എന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമാണ്. അതിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയിലാണ് കമ്മീഷന്‍ അംഗങ്ങളും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചത്. ആ ഭാഗമായാണ് ഞാനും വാക്‌സിന്‍ സ്വീകരിച്ചത്,’ ചിന്ത പറഞ്ഞു.