പ്രതിദിനം 700 ടണ്‍ ലഭിക്കുകയാണെങ്കില്‍ ഒരാളും ഓക്സിജന്‍ ക്ഷാമംമൂലം മരിക്കേണ്ടി വരില്ല- കെജ്രിവാള്‍

single-img
6 May 2021

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതിദിനം 700 ടണ്‍ ഓക്സിജന്‍ ലഭിക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ ഒരാളും ഓക്സിജന്‍ ക്ഷാമംമൂലം മരിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

‘ആദ്യമായി കഴിഞ്ഞ ദിവസം ഡല്‍ഹിക്ക് 730 ടണ്‍ ഓക്സിജന്‍ കിട്ടി. ഡല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍, ഡല്‍ഹി ഹൈക്കോടതി, സുപ്രീംകോടതി എന്നിവരോട് നന്ദി അറിയിക്കുന്നു. അവരുടെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് തങ്ങള്‍ക്ക് 730 ടണ്‍ ഓക്സിജന്‍ ലഭിച്ചത്. കൂപ്പുകൈകളോടെ എല്ലാവരോടും വിതരണം കുറയ്ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ നന്ദി ഉള്ളവരായിരക്കും’ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

ഓക്സിജന്‍ ക്ഷാമം മൂലം ആശുപത്രികള്‍ക്ക് അവരുടെ ബെഡ്ഡുകളുടെ ശേഷി കുറയ്ക്കേണ്ടി വന്നു. എല്ലാ ആശുപത്രികളോടും കിടക്കകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു. ഓക്സിജന്‍ തടസ്സമില്ലാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.