ഇന്ത്യയ്ക്ക് പിന്തുണ നല്‍കൂ; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഹോളിവുഡ് നടി ജെന്നിഫെര്‍ അനിസ്റ്റോണ്‍

single-img
5 May 2021

ഇന്ത്യയില്‍ കൊവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന സാഹചര്യത്തില്‍ പ്രതിരോധ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കുചേരാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഹോളിവുഡ് നടി ജെന്നിഫെര്‍ അനിസ്റ്റോണ്‍.

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇന്ത്യയ്ക്ക് പിന്തുണ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇപ്പോള്‍ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തില്‍ രാജ്യത്തെ കൊറോണ സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കൊപ്പമാണ് അനിസ്റ്റോണ്‍ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതിനായി മൂന്ന് കുറിപ്പുകള്‍ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.വൈറസ് വ്യാപന രണ്ടാം തരംഗം ഇന്ത്യയെ ആകെ സാരമായി ബാധിച്ചിട്ടുണ്ടെന്നും,കഴിഞ്ഞ ദിവസങ്ങളിലായി ഓരോ ദിവസവും രോഗികളുടെ എണ്ണം റെക്കോര്‍ഡ് കടന്നിരിക്കുകയാണെന്നും അനിസ്‌റ്റോണിന്റെ ആദ്യത്തെ കുറിപ്പില്‍ പറയുന്നു.

ശക്തമായ പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് രണ്ടാമത്തെ കുറിപ്പ് എഴുതിയിട്ടുള്ളത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ മാധ്യമങ്ങളിലൂടെയും ബോധവത്കരണം നടത്താന്‍ അനിസ്‌റ്റോണ്‍ മൂന്നാമത്തെ കുറിപ്പില്‍ ആവശ്യപ്പെടുന്നു.