കൊവിഡിനെ തുരത്താൻ പൂജ നടത്തി; ഗുജറാത്തില്‍ 23 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

single-img
5 May 2021

വര്‍ദ്ധിച്ചുവരുന്ന കൊവിഡിനെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ നാവാപുര ജില്ലയിലെ സാനന്ദ് താലൂക്കില്‍ നൂറിലധികം പേര്‍ പങ്കെടുത്ത പൂജ സംഘടിപ്പിക്കപ്പെട്ടു. പ്രദേശത്തെ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത പൂജയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൂജയ്ക്ക് നേതൃത്വം നല്‍കിയ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായവരില്‍ ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു. അതേസമയം, രാജ്യമാകെ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനംവര്‍ദ്ധിച്ചുവരികയാണ്. അവസാന 24 മണിക്കൂറിനിടെ മാത്രം3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.