പി ടി തോമസ് എംഎല്‍എ ക്കെതിരെ പി കെ ശ്രീമതി വക്കീല്‍ നോട്ടീസയച്ചു

single-img
5 May 2021

ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് പി ടി തോമസ് എംഎല്‍എ ക്കെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി വക്കീല്‍ നോട്ടീസയച്ചു. ഒരു കോടി രൂപാ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

സംസ്ഥാനത്ത് കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പി ടി തോമസിന്റെ പ്രസ്താവന. എന്നാല്‍ ഈ പ്രസ്താവ വാസ്തവ വിരുദ്ധമാണെന്ന് പി.കെ ശ്രീമതി ടീച്ചര്‍ പ്രതികരിച്ചു. തികച്ചും അടിസ്ഥാന വിരുദ്ധമായ പരമാര്‍ശമാണെന്നും പരാജയത്തിന്റെ അമര്‍ഷമാണ് പ്രതിപക്ഷം തീര്‍ക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.