മധ്യപ്രദേശിലെ ആരോഗ്യമന്ത്രിയെവിടെ? കാണാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ്

single-img
5 May 2021

മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് കൊവിഡ് ബാധ വ്യാപിക്കുന്നതിനിടെ ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരിയെ കാണാനില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മന്ത്രിയെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 11000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മധ്യപ്രദേശ് വര്‍ക്കിംഗ് പ്രസിഡന്റ് ജിട്ടു പട്വാരിയാണ് ആരോപണം ഉന്നയിച്ചത്. ‘ആരോഗ്യമന്ത്രി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ആര്‍ക്കെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായാല്‍ കോണ്‍ഗ്രസ് 11000 രൂപ ഇനാം നല്‍കും. കൊവിഡിനെതിരായ സംസ്ഥാനത്തിന്റെ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ പങ്കെന്താണ്? പൂജ്യം.”- അദ്ദേഹം ആരോപിച്ചു.

കൊവിഡിനെതിരെ മന്ത്രിയും ആരോഗ്യവകുപ്പും പൊരുതുകയാണ്. പട്വാരിക്ക് മന്ത്രിയെ കാണണമെങ്കില്‍ അദ്ദേഹത്തിന് നേരിട്ട് ബന്ധപ്പെടാമെന്നാണ് ബിജെപിയുടെ പരാമര്‍ശം.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 3,449 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,20,289 പേര്‍ രോഗമുക്തി നേടി.