ഇടതുമുന്നണിയുടെ ചരിത്രവിജയം വെള്ളിയാഴ്ച വിജയ ദിനമായി ആചരിക്കും

single-img
5 May 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വികസനത്തിന് തുരങ്കം വച്ച വര്‍ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസന മുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു, പക്ഷേ കേന്ദ്രനയങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടര്‍ച്ച എന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഇടതുമുന്നണി ജയത്തിന് ദേശീയ പ്രസക്തിയുണ്ട്. ബിജെപിയെ നേരിടാനുള്ള രാഷ്ട്രീയ ചേരിയുടെ തുടക്കമാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടുന്നതാണ് ഇടതുപക്ഷത്തിന്റെ വിജയമെന്നും എ വിജയരാഘവന്‍ പറഞ്ഞു. വെള്ളിയാഴ്ച ഇടതുമുന്നണി വിജയ ദിനമായി ആചരിക്കും. വീടുകളില്‍ ദീപം തെളിയിച്ച് വിജയ ആഹ്ലാദം പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.