ജമ്മുകശ്മീരില്‍ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ ജവാന്‍ മരിച്ചു

single-img
5 May 2021

ജമ്മുകാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലില്‍ വയനാട് സ്വദേശിയായ സൈനീകന്‍ മരിച്ചു. പൊഴുതന കറുവന്‍തോട് പണിക്കശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സി പി ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റില്‍ സേവനമനുഷ്ടിക്കുകയായിരുന്നു.

തിങ്കളാഴ്ച്ചയായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്ച വീട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.അമ്മ: ശോഭന. ഭാര്യ:സരിത. മക്കള്‍: അഭിനവ്, അമയ. സഹോദരന്‍: ഷൈജു(സിവില്‍ പൊലീസ് ഓഫീസര്‍).