അകലം പാലിച്ച് വിവാഹം; വീഡിയോ വൈറല്‍

single-img
4 May 2021

സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ വൈറലാവുകയാണ്. സാമൂഹിക അകലം പാലിച്ച് വിവാഹം കഴിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

വിവാഹ ചടങ്ങുകള്‍ക്കിടെ വരണമാല്യം അണിയിക്കുന്ന വധൂവരന്മാരാണ് വീഡിയോയിലുള്ളത്. ചേര്‍ന്നുനിന്ന് വരണമാല്യം അണിയിക്കുന്നതിന് പകരം സാമൂഹിക അകലം പാലിച്ചാണ് ഇരുവരും മാലയിടുന്നത്. ഒരു മുളവടി ഉപയോഗിച്ചാണ് ഇരുവരും വരണമാല്യം പരസ്പരം അണിയിക്കുന്നത്. രണ്ടുപേരും മാസ്‌ക് ധരിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഛത്തീസ്ഗഡിലെ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ദിപാന്‍ഷു ഖബ്രയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവാഹങ്ങള്‍ക്കുള്‍പ്പെടെയുള്ള ആഘോഷയങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകളുടെ എണ്ണം പരമാവധി കുറച്ച് വേണം ആഘോഷം സംഘടിപ്പിക്കാന്‍. ഈ സാഹചര്യത്തിലാണ് അകലം പാലിച്ചുള്ള കല്യാണവിഡിയോ വൈറവാകുന്നത്.