യുഎഇ ഏര്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് മെയ് 15 ന് പിന്‍വലിച്ചേക്കും

single-img
4 May 2021
Airbus A340 landing at dusk at Vancouver international airport.

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ഈ മാസം 15 ഓടെ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ആയിരങ്ങളാണ് യു.എ.ഇയില്‍ തിരിച്ചെത്താന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. അതേസമയം ഉടന്‍ തന്നെ യാത്രാവിലക്ക് പിന്‍വലിക്കുമെന്ന സൗദി പ്രഖ്യാപനവും പ്രതീക്ഷ പകരുന്നതാണ്. ഇന്ത്യ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങള്‍ക്കാണ് സൗദി രണ്ടു മാസത്തിലേറെയായി വിലക്ക് പ്രഖ്യാപിച്ചത്.

യു.എ.ഇയുടെ കാര്യത്തില്‍ വിലക്ക് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ പഴയതു പോലെ ദുബൈ മുഖേന സൗദിയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.