സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ബായിക്ക് ..?: പിഷാരടിയെ ട്രോൾ ചെയ്ത് എം എ നിഷാദ്

single-img
4 May 2021

നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ പിഷാരടി പ്രചരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ ട്രോൾ. സിനിമാ സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ എം എ നിഷാദും ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്.

“സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്?But I Can
പിഷാരടി “

എന്നാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകനായിരുന്നു പിഷാരടി. സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്റെ പ്രചരണത്തില്‍ പിഷാരടി പങ്കെടുത്തിരുന്നു. വി എസ് ശിവകുമാര്‍, ശബരീനാഥ്, പി കെ ഫിറോസ്, വി ടി ബല്‍റാം, കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. പിഷാരടി പ്രചാരണത്തിൽ പങ്കെടുത്ത എല്ലാ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു എന്നതാണ് ട്രോൽ വിഷയമായത്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു.

ധർമ്മജനും പിഷാരടിയുമെല്ലാം തെരെഞ്ഞെടുപ്പ് സമയത്ത് പിന്തുണയുമായെത്തിയത് യുഡിഎഫിന് തുണയാകുമെന്നായിരുന്നു യുഡിഎഫ് അനുകൂലികൾ വിലയിരുത്തിയത്. എന്നാൽ അത്തരം താരമൂല്യങ്ങൾക്കൊന്നും യാതൊരു പ്രാധാന്യവും ലഭിക്കാത്ത തരത്തിൽ ഇടത് തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് ഫലപ്രഖ്യാപനം വന്നപ്പോൾ കാണാൻ കഴിഞ്ഞത്.

Content: Ramesh Pisharody trolled in social media