മലയാളികള്‍ തഴഞ്ഞ ബിജെപിക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുത്: എന്‍ എസ് മാധവന്‍

single-img
4 May 2021

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത ബി ജെ പിയ്ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വോമാര്‍ശനം ഉന്നയിച്ചത്. മലയാളികള്‍ തഴഞ്ഞ ബി ജെ പിയ്ക്ക് സംസാരിക്കാന്‍ സമയം നല്‍കുന്ന ചില ചാനലുകള്‍ മാത്രമാണ് ഇപ്പോള്‍ ആ പാര്‍ട്ടിയുടെ ഓക്‌സിജന്‍. പക്ഷെ ഇത് ചാനലുകളുടെ ടി ആര്‍ പി റേറ്റിംഗ് താഴേക്ക് വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്രസര്‍ക്കാരിന് കീഴിലെ ഏജന്‍സികളോടുള്ള പേടിയോ ജന്മനാ ഉള്ള മണ്ടത്തരം കാരണമോ 87.6ശതമാനം മലയാളികള്‍ തഴഞ്ഞ, ഒരൊറ്റ സീറ്റില്ലാത്ത ബി ജെ പിക്ക് മൂന്നിലൊന്ന് സമയം നല്‍കുന്ന ചാനലുകള്‍ മാത്രമാണു ഇപ്പോള്‍ അവരുടെ ഓക്‌സിജന്‍. ഇത് ടി ആര്‍ പി താഴോട്ട് വീഴ്ത്തി ചാനല്‍ പൂട്ടിക്കുമെന്നും അവര്‍ മനസ്സിലാക്കണം,’ എന്‍ എസ് മാധവന്‍ എഴുതി.