മോദിയോട് “2000 ങ്ങളുടെ ആദ്യപാദത്തിലെ വിരാടരൂപം“ കാണിക്കാൻ ആഹ്വാനം; കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു

single-img
4 May 2021
kangana ranaut twitter

ബോളിവുഡ് താരം കങ്കണ റണൗത്തിൻ്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കാല്പത്തിന് ആഹ്വാനം എന്ന് ധ്വനിപ്പിക്കുന്ന ട്വീറ്റ് ചെയ്തതിനാലാണ്‌ട്വിറ്റർ അധികൃതരുടെ നടപടിയെന്നാണ് ലഭിക്കുന്ന വിവരം.

ബംഗാളിൽ പ്രസിഡൻ്റ് ഭരണം നടപ്പാക്കണമെന്നും മമതാ ബാനർജിയെ മെരുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്ന ട്വീറ്റാണ് വിവാദമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടായിരങ്ങളുടെ ആദ്യപാദത്തിലെ വിരാടരൂപം ധരിക്കാനാണ് മോദിയോട് കങ്കണ ആവശ്യപ്പെട്ടത്.

“ഇത് ഭീകരമാണ്… ഗുണ്ടയെ കൊല്ലാൻ നമുക്ക് സൂപ്പർ ഗുണ്ട വേണം. അവർ കെട്ടഴിച്ചുവിട്ട ഭീകരജീവിയെപ്പോലെയാണ്. . അവരെ മെരുക്കാൻ , മോദിജി നിങ്ങൾ 2000 ങ്ങളുടെ ആദ്യാപദത്തിലെ നിങ്ങളുടെ “വിരാടരൂപം“ കാണിക്കൂ… “ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്

2002-ലെ ഗുജറാത്ത് കൂട്ടക്കൊലയെയാണ് കങ്കണ പരാമർശിച്ചതെന്നും ഇത് കലാപത്തിനുള്ള ആഹ്വാനമാണെന്നും ട്വിറ്ററിൽ വിമർശനമുയർന്നു. തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി പ്രവർത്തകർക്ക് നേരേ വലിയ അക്രമം അഴിച്ചുവിടുകയാണെന്ന ബിജെപി നേതാവ് സ്വപൻ ദാസ് ഗുപ്തയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ.

ഓഫ് ലൈനിൽ അപായമുണ്ടാക്കാൻ സാധ്യതയുള്ള പെരുമാറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ട്വിറ്റർ അറിയിച്ചു. തുടർച്ചയായി ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാലാണ് ഈ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. വെറുപ്പ് പ്രചരിപ്പിക്കുക, മോശമായി സംസാരിക്കുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ആ അക്കൗണ്ടിനുണ്ടായിരുന്നുവെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു.

Kangana Ranaut Permanently Removed From Twitter