കേരളത്തില്‍ ബിജെപിക്ക് ഒരു എം എല്‍എയെ അല്ലേ നഷ്ടപ്പെട്ടിട്ടുള്ളു; ചാനല്‍ ചര്‍ച്ചയില്‍ ബിജെപി പ്രതിനിധി

single-img
4 May 2021

സംസ്ഥാനത്ത് ഇനിയും ബി ജെ പിയുടെ ഭാവി നഷ്ടപ്പെട്ടിട്ടില്ലെന്ന് ബി ജെ പി നേതാവ് വി ഉണ്ണികൃഷ്ണന്‍ 24 ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ബി ജെ പിയെ സംബന്ധിച്ച് ഒരു എം എല്‍ എയേ നഷ്ടപ്പെട്ടിട്ടുള്ളു എന്ന് പറഞ്ഞ അദ്ദേഹത്തിനോട് പക്ഷെ അവതാരകന്റെ മറുപടി ആകെ ഒരു എം എല്‍ എയേ ഉണ്ടായിരുന്നുള്ളു, ആ എം എല്‍ എയെ ആണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്നായിരുന്നു.

‘കേരളത്തില്‍ ബി ജെ പിയുടെ ഭാവിയൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഇവിടെ ഒരു എം എല്‍ എയേ നഷ്ടപ്പെട്ടിട്ടുള്ളു. അല്ലാതെ യു ഡി എഫിനെ പോലെ ഭരണം ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ. കേരളത്തില്‍ കോണ്‍ഗ്രസിന് എന്താണ് സംഭിവിക്കുന്നതെന്നറിയോ. ലീഗിന് എന്താണ് സംഭവിക്കുന്നത് എന്നറിയുമോ?,’ ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

2016ല്‍ ആയിരുന്നു ബി ജെ പിക്ക് എം എല്‍ എ ഉണ്ടായിട്ടുള്ളത് . പക്ഷെ അതിനുമുമ്പും കേരളത്തില്‍ അരനൂറ്റാണ്ടായി ബി ജെ പി പ്രവര്‍ത്തിച്ചു വരികയാണെന്നും ഇനിയും അതുപോലെ പ്രവര്‍ത്തിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.