‘ജലീലിനെതിരെ ശക്തമായ വികാരമുണ്ടായിരുന്നു, ഇടത് തരംഗത്തില്‍ മാത്രം ജയിച്ചു, വിശക്കുന്നവന് അന്നം കൊടുത്തത് മുഖ്യമന്ത്രിയുടെ വിജയത്തിന് കാരണമായി’; ഫിറോസ് കുന്നുംപറമ്പില്‍

single-img
4 May 2021

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തില്‍ ഇടത് തരംഗത്തിന് കാരണമായി. ഇത് ജനങ്ങള്‍ കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഇടത് മുന്നണി പ്രാധാന്യം നല്‍കി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമാണ്. തവനൂരില്‍ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. ഇടത് തരംഗത്തില്‍ മാത്രമാണ് ജലീല്‍ ജയിച്ചുകയറിയതെന്നും ഫിറോസ് പറയുന്നു. തവനൂര്‍ യുഡിഎഫ് എഴുതിത്തള്ളിയ മണ്ഡലമാണ്.തന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്.

2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീല്‍ ഫിറോസിനെ പരാജയപ്പെടുത്തിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 17,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീല്‍ തവനൂരില്‍ നിന്ന് ജയിച്ചുകയറിയത്. അതേ സ്ഥാനത്താണ് ഇപ്പോഴത്തെ 2564 ഭൂരിപക്ഷം. ഇത് ഇക്കുറി നടന്ന പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. 2