ഉടുമ്പന്‍ചോലയില്‍ എം.എം.മണിയോട് തോറ്റ യു.ഡി.എഫ്. സ്ഥാനാര്‍ഥി ആഗസ്തി മൊട്ടയടിച്ച് വാക്കുപാലിച്ചു

single-img
4 May 2021

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍ ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം.അഗസ്തി തല മൊട്ടയടിച്ചു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഗസ്റ്റി തന്റെ മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു.

വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് മണിയുടെ ഭൂരിപക്ഷം 20,000 കടന്നപ്പോള്‍ താന്‍ തല മൊട്ടയടിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.അതിന്റെ ആവശ്യമില്ലെന്നും തെരെഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ പതിവാണെന്നും അഗസ്റ്റി തന്റെ സുഹൃത്താണെന്നുമാണ് എംഎം മണിയുടെ പ്രതികരണം. ഉടുമ്പന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016-ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം