പ്രകാശ്‌ പദുക്കോണിന് പിന്നാലെ ദീപികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

single-img
4 May 2021

പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനെ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധിച്ചത്.

ദീപികയുടെ മാതാവായ ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശിന്‍റെ അടുത്ത സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചു. കൊവിഡ് കാലം എല്ലാവരും മാനസികാരോഗ്യം ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞു കൊണ്ട് ദീപിക നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു.