യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പ്; പ്രധാന കേന്ദ്രങ്ങളില്‍ ബിജെപിക്ക് വൻ പരാജയം

single-img
4 May 2021

യുപിയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസി എന്നിവിടങ്ങളിലെല്ലാം പരാജയം രുചിച്ചു. വാരാണസിയിലുണ്ടായിരുന്ന നാൽപ്പത് സീറ്റിൽ വെറും ഏഴു സീറ്റ് മാത്രമാണ് ബിജെപിക്ക് ഇത്തവണ നേടാനായത്.

സംസ്ഥാനത്തെ 3050 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അവസാന വിവരം ലഭിക്കുമ്പോൾ 764 സീറ്റുകളുമായി ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. 762 സീറ്റുമായി എസ്പി തൊട്ടുപിന്നിലുണ്ട്. 369 സീറ്റുമായി ബിഎസ്പി മൂന്നാമതും 80 സീറ്റുമായി കോൺഗ്രസ് നാലാമതുമാണ്.

1071 സീറ്റുകളിൽ സ്വതന്ത്രർ വിജയം കണ്ടു. ഇന്ന് വൈകിട്ടോടെ അന്തിമ ഫലം വരും.ബിജെപിയെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം സമാജ്‌വാദി പാർട്ടി വൻ തിരിച്ചുവരവ് നടത്തി. അയോധ്യയിൽ തെരഞ്ഞെടുപ്പ് നടന്ന 40 സീറ്റിൽ 24 ഇടത്തും സമാജ് വാദി പാർട്ടിയാണ് വിജയിച്ചത്.ഇവിടെ ബിജെപിക്ക് ആറിടത്ത് മാത്രമേ ജയിക്കാനായുള്ളൂ. മായാവതി നയിക്കുന്ന ബിഎസ്പിക്ക് അഞ്ചു സീറ്റു കിട്ടി.