കോവിഡ് ബാധിച്ച് മരിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു

single-img
4 May 2021

കോവിഡ് ബാധിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞു. മനുഷ്യത്വമില്ലാത്ത സംഭവം നടന്നത് ജമ്മു കാശ്മീരിലെ ആശുപത്രിയിലാണ്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചാണ് മാതാപിതാക്കള്‍ രക്ഷപ്പെട്ടത്. ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കളോടും ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി എസ്.എം.ജി.എസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ദാരാ സിംഗ് പറഞ്ഞു. ടെസ്റ്റ് നടത്താന്‍ നില്‍ക്കാതെ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലാണ്. മാതാപിതാക്കള്‍ എത്തിയില്ലെങ്കില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ച് സംസ്‌കരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.