ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

single-img
4 May 2021

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതി ബാബുക്കുട്ടനാണ് ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്. ബാബുക്കുട്ടന്‍ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ ഊരി വാങ്ങുകയായിരുന്നു. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിന് പുറത്തേക്കു ചാടുയായിരുന്നു.

ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ ഏപ്രില്‍ 27ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
ചെങ്ങന്നൂരില്‍ ജോലിക്ക് പോകാനായി മുളന്തുരുത്തിയില്‍നിന്നാണ് യുവതി ട്രെയിനില്‍ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതന്‍ കത്തി ഉപയോഗിച്ച് കുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. ഈ യുവതി മാത്രമാണ് കമ്പാര്‍ട്ട്‌മെന്റില്‍ ആ സമയം ഉണ്ടായിരുന്നത്. യുവതി അപകടനില തരണം ചെയ്തു.