പിസി ജോര്‍ജിനെതിരെ ഭീഷണി വീഡിയോയുമായി യുവാവ്

single-img
3 May 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിൽ ദയനീയമായി പരാജയപ്പെട്ട ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജിനെ ഭീഷണിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ വീഡിയോയുമായി യുവാവ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് ജോർജിനെക്കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ ഞങ്ങൾ തല്ലുമെന്ന് ഇയാള്‍ വീഡിയോയിൽ പറയുന്നു.

ഒരു ഇലക്ഷന്‍ ഒക്കെയാകുമ്പോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. അത് സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പി.സി. ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളൂ. ഒരു എം എല്‍ എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും. എന്ന് യുവാവ് വീഡിയോയിൽ പറയുന്നു.

അതേസമയം, ഈ വീഡിയോയിൽ കാണുന്ന യുവാവ് ഈരാറ്റുപേട്ടക്കാരനാകാൻ സാദ്ധ്യതയില്ലെന്ന് പി സി ജോർജ് പ്രതികരിച്ചു.അയാളെ ഞാൻ കണ്ടിട്ടില്ല. ഞാന്‍ അവൻ പറയുന്നിടത്ത് ഞാൻ ചെല്ലാം, തന്റേടമുണ്ടെങ്കിൽ തല്ലട്ടെ. പിസി ജോർജ് പറഞ്ഞു.

https://www.facebook.com/vijayakumar.taxremedies/posts/4469986746362982