നാളെ മുതൽ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കർശന നിയന്ത്രണങ്ങൾ; മാർഗ്ഗനിർദ്ദേശങ്ങൾ

single-img
3 May 2021

കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മേയ് 4 മുതൽ 9 വരെയാണ് നിയന്ത്രണങ്ങൾ. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാളെ മുതൽ മെയ് 9 വരെ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ

 • അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ. അനാവശ്യമായി ആരും വീടിനു പുറത്തിറങ്ങാൻ പാടില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടരുത്​.
 • പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാസം എന്നിവ വിൽക്കുന്ന കടകൾ മാത്രമാണ്​ തുറക്കുക. പരമാവധി ഡോർ ഡെലിവറി സംവിധാനത്തെ ആശ്രയിക്കണം. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്ററെങ്കിലും അകലം പാലിക്കണം.
 • എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരും ഉടമകളും ഇരട്ട മാസ്കുകളും കയ്യുറയും ധരിക്കുന്നതാണ്​ ഉചിതം.
 • ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രം പ്രവർത്തിക്കാം.
 • കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
 • ദീര്‍ഘദൂര ബസുകള്‍, ട്രെയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം. 
 • വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. 
 • റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 
 • അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിചെയ്യാം. 
 • ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. 
 • എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം..
 • ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി, പാർസൽ സംവിധാനം മാത്രം പ്രവർത്തിക്കാം.
 • തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ പ്രവർത്തിക്കില്ല.
 • ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും.
 • സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം.
 • മുഴുസമയം പ്രവർത്തിക്കുന്നതടക്കമുള്ള വ്യവസായ സ്ഥാപനങ്ങൾ തുറക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡുമായായാണ്​
 • വാഹനങ്ങളുടെ അറ്റകുറ്റപണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.