ശോഭ സുരേന്ദ്രന്റെ പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്ത്; പുതിയ വിവാദം

single-img
3 May 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച കഴക്കൂട്ടത്തെ തോല്‍വിയില്‍ ബി ജെ പിക്കും പങ്കുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം. ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ആദ്യഘട്ടത്തില്‍ മത്സരത്തിനില്ല എന്ന് പറഞ്ഞെങ്കിലും ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായതിന് ശേഷം ബി ജെ.പി സംസ്ഥാന നേതൃത്വവുമായുള്ള പിണക്കങ്ങള്‍ മാറിവരുകയായിരുന്നു.

പക്ഷെ ഇപ്പോള്‍ ഇപ്പോള്‍ പരാജയത്തിന് ശേഷം കേന്ദ്രമന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്തില്‍ നോട്ടീസുകള്‍ കണ്ടെത്തിയതോടെ വീണ്ടും ബി ജെ പിയില്‍ പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനാണ് വിജയിച്ചത്. ഇവിടെ ശോഭാ സുരേന്ദ്രന്‍ മൂന്നാമതായിരുന്നു.