കർണാടകയിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 24 കോവിഡ് രോഗികൾ മരിച്ചു

single-img
3 May 2021
karnataka chamrajnagar oxygen

കർണാടകയിൽ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 24 കോവിഡ് രോഗികൾ മരിച്ചു. ചാമരാജ് നഗർ ജില്ലാ ജനറൽ ആശുപത്രിയിലാണ് ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത്.

ഞായറാഴ്ച പകൽ 14 രോഗികളും രാത്രിയിൽ മൂന്ന് രോഗികളുമാണ് മരണത്തിന് കീഴടങ്ങിയത്. ഏഴു രോഗികൾ തിങ്കളാഴ്ച രാവിലെ മരിച്ചു. എന്നാൽ ഓക്സിജൻ കിട്ടാതെയാണ് രോഗികൾ മരിച്ചതെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

ജില്ലയുടെ ചുമതലയുള്ള സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സുരേഷ് കുമാർ ജില്ലാ ഭരണകൂടത്തിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്യോഗികമയ വീഴ്ചകൾ കണ്ടെത്തിയാൽ തക്കതായ നടപടിയെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ അടിയന്തിര ക്യാബിനറ്റ് യോഗം വിളിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രതികരിച്ചു.

24 Patients Die in Karnataka’s Chamarajnagar Due to Lack of Oxygen