ലോക്ഡൗൺ എന്ന് വിളിക്കുന്നില്ലെങ്കിലും കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

single-img
3 May 2021
pinarayi vijayan kerala covid management

കേരളത്തിൽ നാളെ മുതൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈറസ് രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതിനെ നിയന്തിക്കാൻ കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതൽ കടക്കും.

ഇതിന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടായിരുന്നതിൽ ഒരു പടി കൂടി മുന്നിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആ രീതിയിലേ ഇതിനെ തടയാൻ കഴിയൂവെന്നും ലോക്ഡൗൺ എന്ന് വിളിക്കുന്നില്ലെങ്കിലും കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ജനങ്ങൾ കൊവിഡ് മാനദണ്ഡം നിര്ബന്ധമായി പാലിക്കലാണ് ഏറ്റവും പ്രധാനം. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുകയും പ്രധാനമാണ്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ഉൽപ്പാദന-നിർമ്മാണ പ്രവർത്തനങ്ങളും നടക്കട്ടെയെന്നാണ് സ്വീകരിച്ച നില. ഇതിനോടെല്ലാം നാട് നല്ല പോലെ സഹകരിക്കുന്നുണ്ട്. അത് ശക്തിപ്പെടുത്തി കൊവിഡിനെ പ്രതിരോധിക്കാനാവണം”, മുഖ്യമന്ത്രി പറഞ്ഞു.