അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ; സോഷ്യല്‍ മീഡിയയിലെ പരിഹാസ ചോദ്യത്തിന് മറുപടി നല്‍കി ദിയ കൃഷ്ണകുമാര്‍

single-img
3 May 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച നടൻകൃഷ്ണകുമാറിന്റെ പരാജയത്തോടെ ഇവരുടെ കുടുംബത്തിൽ സൈബര്‍ ആക്രമണം വീണ്ടും രൂക്ഷമാവുകയാണ്. മകളും നടിയുമായ അഹാന കൃഷ്ണയടക്കമുള്ള കൃഷ്ണകുമാറിന്റെ മക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലും പരിഹാസവുമായി കമന്റുകള്‍ നിറയുന്നുണ്ട്.

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ തനിക്കെതിരെ വന്ന ഒരു പരിഹാസ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. ”അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?” എന്ന ചോദ്യത്തിനാണ് ദിയ കിടിലൻ മറുപടി പറഞ്ഞത്. ”ഒരു തെരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷെ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക” എന്ന ക്ലാസ് മറുപടിയാണ് ദിയ നല്‍കിയത്.