പവന്‍ കല്യാണിനെ ‘സര്‍’ എന്ന് വിളിച്ചില്ല; അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം

single-img
3 May 2021

പ്രശസ്ത തെലുങ്ക് നടന്‍ പവന്‍ കല്യാണിനെ സോഷ്യൽ മീഡിയയിൽ ‘സര്‍’ എന്ന് അഭിസംബോധന ചെയ്തില്ല എന്ന കാരണത്താൽ അനുപമ പരമേശ്വരനെതിരെ വ്യാപക സൈബര്‍ ആക്രമണം. പവന്‍ കകല്യാൺ നായകനായ പുതിയ സിനിമവക്കീല്‍സാബിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെയാണ് സര്‍ എന്ന് വിളിക്കാത്തതില്‍ എതിര്‍പ്പുമായി ആരാധകരെത്തിയത്. വിവാദ കാരണമായ കുറിപ്പിൽ പ്രകാശ് രാജിനെ സർ എന്ന് സാംബിധാന ചെയ്യുകയും ചെയ്തിരുന്നു അനുപമ.

എന്തായാലും ആരാധകരുടെ പ്രതിഷേധ ഭാഷ അതിര് കടന്നപ്പോൾ അനുപമ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തി. മാപ്പ് പറഞ്ഞുകൊണ്ടുള്ള നടിയുടെ ട്വീറ്റില്‍ പവന്‍ കല്യാണിനെ ഗാരു (തെലുങ്കില്‍ സര്‍ എന്നതിന് തുല്യമായി ഉപയോഗിക്കുന്ന പദം) എന്ന് അഭിസംബോധന ചെയ്യുകയും എല്ലാ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഇത് വിളിക്കുന്നതെന്നും അനുപമ പറയുകയും ചെയ്തു.

‘കഴിഞ്ഞ രാത്രി വക്കീല്‍ സാബ് ചിത്രം ആമസോണ്‍ പ്രൈമില്‍ കണ്ടു. ശക്തമായ പ്രകടനവും അതിലും മികച്ച സന്ദേശവും. ചട്ടക്കൂടുകള്‍ തകര്‍ക്കുകയാണ് പവന്‍ കല്യാണ്‍. മൂന്ന് കേന്ദ്ര സ്ത്രീകഥാപാത്രങ്ങളിലൂടെ ചിത്രം വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു, നിവേദ, അനന്യ, അഞ്ജലി. പ്രകാശ് രാജ് സര്‍ നിങ്ങളില്ലാതെ ഈ ചിത്രം അപൂര്‍ണ്ണമാണ്,’ ഇതായിരുന്നു അനുപമയുടെ വിവാദ കാരണമായ ട്വീറ്റ്.