എം.സ്വരാജിന്റെ പരാജയം വിലയിരുത്തി പാര്‍ട്ടി ; തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് മറിച്ചെന്ന് സിപിഐഎം

single-img
3 May 2021

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. 2016 നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവര്‍ ആരോപിച്ചു.

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുകള്‍ക്ക് വന്‍കുറവ് സംഭവിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. 2016 നെ അപേക്ഷിച്ച് 6087 വോട്ടുകളുടെ കുറവുകള്‍ ബിജെപിക്ക് ഇത്തവണ ഉണ്ടായിട്ടുണ്ട്. സിപിഐഎമ്മിന് 2537 വോട്ടുകളുടെ വര്‍ധനവും. 2016ല്‍ 62346 വോട്ടുകള്‍ നേടിയ എല്‍ഡിഎഫ് ഇത്തവണ 64883 വോട്ടുകള്‍ നേടി.എന്നാല്‍ ബിജെപി ആവട്ടെ 29843 വോട്ടുകള്‍ക്ക് പകരം 23756 വോട്ടുകള്‍ മാത്രമാണ് നേടിയത്. 6087 വോട്ടിന്റെ കുറവ് വന്നു. ബിജെപി വോട്ടുകള്‍ യുഡിഎഫിന് കച്ചവടം നടത്തിയെന്ന് എന്ന് തൃപ്പൂണിത്തുറ എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ സി എന്‍ സുന്ദരന്‍ ആരോപിച്ചു.

എം സ്വരാജിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് ഏരൂര്‍, കച്ചേരിപ്പടി, പള്ളുരുത്തി എന്നീ സ്ഥലങ്ങളില്‍ മാത്രമാണ്. തൃപ്പൂണിത്തുറ നഗരത്തിലും കുമ്പളവും മരടും ഇടക്കൊച്ചിയും ബാബുവിന് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു.