ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു; സംഘപരിവാറിന് കേരത്തിന്റെ മണ്ണിലിടമില്ല; വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ച് വിഎസ്അച്യുതാനന്ദന്‍

single-img
2 May 2021

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ഭരണം ഉറപ്പാക്കിയെന്ന് വിഎസ് അച്യുതാനന്ദന്‍. വലതുപക്ഷ രാഷ്ട്രീയത്തിന് ജീര്‍ണ്ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന വിധി എഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിലിടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍ എഫ്ബി പോസ്റ്റിലൂടെ പറഞ്ഞു.